Nov 24, 2009

നൊമ്പരം

സങ്കടപ്പെരുമഴ നനഞ്ഞ മുറ്റത്തുനിന്നിനിയും മാഞ്ഞിട്ടില്ല
കളിവണ്ടിതന്‍ ചക്ക്രപ്പാടും കുഞ്ഞു കാലടികളും.
നെഞ്ചിലെ കിളി വീണ്ടും ചിറകിട്ടടിക്കുന്നു, ഉള്ളില്‍
തിങ്ങുന്ന മൌനം മുറിഞ്ഞ് ഈവിധമൊഴുകുന്നു.
മഞ്ഞു വീണിലത്തുംബിലൂടിറ്റു വീഴും ജലത്തുള്ളിപോല്‍
വീണ്ടും നോവിന്നിവിടെ വീണലിയുന്നു.
വലിയും ചരടിന്‍ തുംബിലിഴയും കളിവണ്ടിതന്‍
കരയും ചക്ക്രത്തിന്റെ നോവെന്നിലുപേക്ഷിച്ചു
കാറ്റിന്റെ വിളിക്കൊപ്പം ഏതു സ്വാതന്ത്ര്യത്തിന്റെ
വഴിയില്‍ നീ മറന്നു പോയ്നിന്റെ ഈ കളിപ്പാട്ടം?
നന്മകള്‍ മാത്രം പൂക്കും കണ്ണുകളടഞ്ഞേ പോയി
തിരിച്ചു വാങ്ങീ തന്ന സമ്മാനം ജഗദീശ്വരന്‍
കണ്ണുകള്‍ നല്‍കി വീണ്ടും തിരികെ വാങ്ങിക്കുവോന്‍
സൃഷ്ടികര്‍ത്താവായാലും എത്രയും ദുഷ്ടന്‍ തന്നെ.


മൂന്നു വയസ്സുള്ള ഒരു കുട്ടിയുടെ പിതാവാണ് ഞാനും......
ഞാന്‍ മനസ്സിലാക്കുന്നു......
ആ വേദന.......
ഇവിടെ ഞാനതു പങ്കു വയ്ക്കട്ടെ

No comments:

Post a Comment